പൂനിലാവ്‌

Thursday, September 14, 2006

ഏവരുടേയും പ്രത്യേക ശ്രദ്ധക്ക്

സമയം ഏകദേശം വൈകുന്നേരം ഒരു ഏഴ് - ഏഴര മണി. അന്നത്തെ ജോലികള്‍ ഒരു വിധം ഒതുക്കി വെച്ച് ബാക്കി വന്ന കാര്യങ്ങള്‍ മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും നിങ്ങള്‍ വീട്ടിലേക്ക് വരുന്നതായി ഒന്നു സങ്കല്‍പ്പിക്കുക. വണ്ടി ഓടിക്കുന്നതിനിടെ വീട്ടിലെ കാര്യങ്ങളും മനസ്സിലേക്ക് കടന്നു വരുന്നു. എല്ലാം കൂടി ആകെ ഉലഞ്ഞു കൊണ്ടിരിക്കുന്ന മനസ്സിനെ എങ്ങനെ ശാന്തമാക്കുമെന്നാലോചിച്ച് വേവലാതി വേറെ...

അപ്പോഴാണ് താങ്കള്‍ക്ക് പെട്ടെന്ന് സഹിക്കാനാവാത്ത ഒരു നെഞ്ഞ് വേദന അനുഭവപ്പെടുന്നത്. അതാകട്ടെ, കൈകളിലേക്കും പിരടിയിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. ദിവസവും ലിഫ്റ്റ് കൊടുക്കാറുള്ള സഹപ്രവര്‍ത്തകന്‍ ഇന്നു ലീവായതിനാല്‍ സഹായിക്കാന്‍ കൂടെ ആരുമില്ല. തൊട്ടടുത്ത് ആശുപത്രികളൊന്നും ഇല്ല താനും. എന്തു ചെയ്യും ?

സ്ഥാപനം പ്രത്യേകം ഏര്‍പ്പാടാക്കിയ ‍CPR സെഷനുകളില്‍ ഒരു ഹൃദായാഘാതം നേരിടുന്ന സഹപ്രവര്‍ത്തകനെ എപ്രകാരം പ്രഥമ ശുശ്രൂഷ നല്‍കി പരിരക്ഷിക്കാം എന്നൊക്കെ പഠിച്ചത് ഓര്‍മ്മ വരുന്നു. പക്ഷെ സ്വയം രക്ഷക്ക് എന്തു ചെയ്യണം എന്നറിയില്ലല്ലോ... അതും ഇങ്ങനെ ആരും കൂടെയില്ലാത്ത ഒരവസരത്തില്‍... തനിക്കിപ്പോ മുപ്പതു വയസ്സു പോലും ആയിട്ടില്ലല്ലോ എന്നു കരുതി ഇങ്ങനെ ഒരു സാഹചര്യം ഒട്ടും പ്രതീക്ഷിച്ചതുമല്ലല്ലോ. എന്തു ചെയ്യും...?

തനിച്ചിരിക്കുന്ന അവസരത്തില്‍ ഒരു ഹൃദായാഘാതം സംഭവിച്ചാല്‍ എങ്ങനെ മറികടക്കാം? സാധാരണയാ‍യി മിക്ക പേര്‍ക്കും പരിചരിക്കാനാരുമില്ലാതെ തനിച്ചിരിക്കുന്ന അവസരത്തിലാണ് ഹൃദയാഘാതമുണ്ടാവാറ്. ഹൃദയം അസാധാരണമായി മിടിക്കുകയും ബോധം ഇപ്പോ മറയും എന്ന് തോന്നലുണ്ടാവുകയും ചെയ്യുന്ന ഒരാള്‍ക്ക് കഷ്ടിച്ച് 10 സെക്കന്റോളമേ സുബോധത്തോടെ കിട്ടാനിടയുള്ളൂ. ഇത്തരം സാഹചര്യത്തില്‍ ഒരാള്‍ക്ക് എന്തു ചെയ്യാനാവും...?

ഉത്തരമിതാ: ഒട്ടും വെപ്രാളപ്പെടാതെ, തുടര്‍ച്ചയായി ഉറക്കെ ചുമക്കുകയും ധാരാള‍മായി ആഞ്ഞു ശ്വസിക്കുകയും ഇടവിട്ട് ചെയ്യുക. അതായത്, ഓരോ ചുമക്കു മുന്‍പും ദീര്‍ഘമായി ശ്വസിക്കുക. പിന്നെ, കഴിവിന്റെ പരമാവധി ശക്തിയില്‍ ചുമക്കുക. ഒരു സഹായം കിട്ടുന്നത് വരെയോ ഹൃദയമിടിപ്പ് സാധാരണ നിലയില്‍ വരുന്നത് വരെയോ ഓരോ രണ്ട് സെക്കന്റിലും ഇക്കാര്യം നിര്‍ത്താതെ തുടരുക.
ആഞ്ഞു ശ്വസിക്കുന്നത് മതിയായ ഓക്സിജന്‍ ശ്വാസകോശത്തിലെത്തിക്കും. ചുമക്കുന്നത് പ്രവര്‍ത്തനം നിലക്കാന്‍ പോവുന്ന ഹൃദയത്തെ ഉത്തേജിപ്പിച്ച് പുതു ഊര്‍ജ്ജം നല്‍കി സാധാരണ നില കൈവരിക്കുന്നതിന് സഹായകമാകും. ചുമ മൂലം ശരീരമാകെ ഒന്നു വിറ കൊള്ളുമ്പോള്‍, രക്തചംക്രമണം ശരിയാം വിധം നടക്കാനിടയാകും. ഇപ്രകാരം ഒരു ഹൃദയാഘാതത്തില്‍ നിന്നും അല്ലെങ്കില്‍ അതിന്റെ മാരകമായ അവസ്ഥയില്‍ നിന്നും ഒരാള്‍ക്ക് താല്‍ക്കാലിക രക്ഷ നേടാന്‍ ശ്രമിക്കാം. കാരുണ്യവാനായ ലോകൈകനാഥന്റെ തുണയുണ്ടെങ്കില്‍, ശരിയായ ചികിത്സ വഴി ആള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ആവാം.

മുന്‍‌കരുതലുകള്‍: ജീവിത ശൈലിയാണ് ചെറു പ്രായത്തില്‍ പോലും ഇക്കാ‍ലത്ത് ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ക്ക് കാരണം. പ്രധാനമായും മനസ്സിലെ ടെന്‍ഷനുകള്‍ ഒഴിവാക്കുക. വെപ്രാളപ്പെടാതെ, പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക. വിഷമാവസ്ഥകളില്‍ എപ്പോഴും, ആശ്വാസം കൊള്ളാനായി താഴെക്കും, പരിഹാരം കാണാനായി, ഉത്തേജനം കിട്ടാനായി മുകളിലേക്കും നോക്കാന്‍ ശ്രമിക്കുക. അധമബോധം, അസൂയ തുടങ്ങിയവ വെടിയുക. എപ്പോഴും ശുഭാപ്തി വിശ്വാസം കൈമുതലാക്കുക. അഹംഭാവം വലിച്ചെറിയുകയും ആ സ്ഥാനത്ത് ആത്മവിശ്വാസം നിറക്കുകയും ചെയ്യുക. കഴിയും വിധം ശരീരത്തിനും മനസ്സിനും ആവശ്യമായ വ്യായാമം ചെയ്യുക. ഭക്ഷണം കരുതലോടെ കഴിക്കുക. സര്‍വ്വോപരി, എല്ലാം നിയന്ത്രിക്കുന്ന ജഗന്നിയന്താവില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുക അവിടുത്തെ ശാസനകള്‍ അനുസരിക്കുക. എല്ലാവര്‍ക്കും സര്‍വ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യവും നേരുന്നു. സസ്നേഹം പുഞ്ചിരി.

13 Comments:

Blogger വാളൂരാന്‍ said...

വളരെ വളരെ സന്തോഷം... ഇങ്ങനെയുള്ള ഫസ്റ്റ്‌-എയ്ഡ്‌ ബ്ലോഗുകള്‍ പലപ്പോഴും വല്യ ഉപകാരമാകും... നന്ദി

September 14, 2006 12:20 PM  
Blogger വല്യമ്മായി said...

അധമബോധം, അസൂയ തുടങ്ങിയവ വെടിയുക. എപ്പോഴും ശുഭാപ്തി വിശ്വാസം കൈമുതലാക്കുക. അഹംഭാവം വലിച്ചെറിയുകയും ആ സ്ഥാനത്ത് ആത്മവിശ്വാസം നിറക്കുകയും ചെയ്യുക

സന്ദര്‍ഭോചിതം.നന്നായിരിക്കുന്നു,പുഞ്ചിരി.

September 14, 2006 12:27 PM  
Blogger Rasheed Chalil said...

നല്ലപോസ്റ്റ്. പുഞ്ചിരീ കൂടുതല്‍ പ്രതീക്ഷിക്കുന്നു

September 14, 2006 12:31 PM  
Blogger സു | Su said...

മുന്‍‌കരുതലുകള്‍ മുന്നില്‍പ്പറയൂ :)
ഇങ്ങനെ ഓരോന്നായി പോസ്റ്റ് ചെയ്യൂ.

September 14, 2006 12:35 PM  
Blogger ദേവന്‍ said...

Cough CPR
എന്ന ഈ ടെക്നിക്ക്‌ സര്‍ക്കുലര്‍ മെയില്‍ ആയി ലോകം മുഴുവന്‍ കറങ്ങുന്നെങ്കിലും പത്രങ്ങളൊഴികെ ആരും റെക്കമന്‍ഡ്‌ ചെയ്തു കാണുന്നില്ലല്ലോ.

അമേരിക്കന്‍ ഹാര്‍ട്ട്‌ അസ്സോസിയേഷന്‍ ഇതിനെ നിരുത്സാകപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌.

http://www.americanheart.org/presenter.jhtml?identifier=4535

September 14, 2006 12:38 PM  
Blogger ദേവന്‍ said...

അച്ചര പിശാച്‌ ക്ഷമിക്കു
"നിരുത്സാഹ"
qw_er_ty

September 14, 2006 12:42 PM  
Blogger പുഞ്ചിരി said...

പ്രിയപ്പെട്ടവരേ, ഞാന്‍ കൃതാര്‍ഥനായി. എന്റെ ‘കാര്യമാത്രപ്രസക്തമായ‘ ആദ്യത്തെ പോസ്റ്റ് ഇവിടെയിട്ട് 15 മിനിറ്റിനകം തന്നെ നാലു പേര്‍ ആശംസകളുമായി വന്നില്ലേ... നന്ദി ഉണ്ട്, ഒരുപാട് - പ്രചോദനം ഏകുന്നതിന്. എന്നാലും, ഈ പോസ്റ്റ് അതിന്റെ ഉള്ളടക്കത്തെ ചൊല്ലി (രചയിതാവിനെ ചൊല്ലിയല്ല) എല്ലാവരും, ചുരുങ്ങിയത്, ബൂലോഗത്തെ അഞ്ഞൂറില്‍ പരം പുലികളെല്ലാം വായിക്കണം; അറിഞ്ഞിരിക്കണം എന്ന ഒരാഗ്രഹം ബാക്കി ഉണ്ട്. അറിഞ്ഞവര്‍ അറിയാത്തവരെ ഉണര്‍ത്തുമല്ലോ...

September 14, 2006 12:45 PM  
Blogger ശിശു said...

നല്ല പോസ്റ്റ്‌..അതിലുപരി സമയോചിതമായ പോസ്റ്റ്‌.. ഇവിടെ ബൂലോഗം തകര്‍ക്കാനെത്തിയവരും അതിനുറക്കമൊഴിച്ച്‌ കാത്തിരിക്കുന്നവരും തമ്മിലുള്ള പോരു മൂര്‍ഛിച്ചുവരുമ്പോള്‍ (ഇന്ന് ബൂലോഗ No.2 release ആകുകയും ചെയ്തു)ആര്‍ക്കെങ്കിലും ഹൃദയാഘാതമുണ്ടാകുമെന്നു പുഞ്ചിരി ഊഹിച്ചിരിക്കാം ഇല്ലേ..
പക്ഷെ പുഞ്ചിരിയുടെ 'മുന്‍കരുതലുകള്‍' ഇവിടെ പ്രയോജനം ചെയ്യുമെന്നു തോന്നുന്നില്ല..
ശിശുവിന്നു മിക്കവാറും മേടിച്ചുകെട്ടും..

September 14, 2006 12:47 PM  
Blogger പുഞ്ചിരി said...

അയ്യൊ, ദേവരാഗം, എനിക്കതറിയില്ലായിരുന്നു. ഇന്ന് രാവിലെ ഒരു മയില്‍ സന്ദേശം കിട്ടിയത് ബൂ‍ലോഗ സുഹൃത്തുക്കള്‍ അറിഞ്ഞിരിക്കട്ടെ എന്നു കരുതി ഇട്ടതാണേ... :-)

September 14, 2006 12:48 PM  
Blogger myexperimentsandme said...

ഇങ്ങിനത്തെ മെയിലുകള്‍ കിട്ടുമ്പോള്‍ ഗൂഗിളില്‍ ഒന്ന് അന്വേഷിച്ച് സംഗതി എത്രമാത്രം വാസ്തവമാണ്, എത്രമാത്രം അവാസ്തവമാണ്, hoax ആണോ എന്നൊക്കെ ഒന്ന് നോക്കിയിട്ടാ‍ണെങ്കില്‍ പല എഴുത്ത് ചങ്ങലകളുടെയും കണ്ണി വേണമെങ്കില്‍ നമ്മളായിട്ട് തന്നെ പൊട്ടിക്കാം :)

ഇത് എത്രമാത്രം ശാസ്ത്രീയമാണ്, ചെയ്യാവുന്നതാണോ എന്നൊക്കെ ഒന്നറിയണമല്ലോ.

ഇതുപോലെതന്നെ കോമായോ മറ്റോ വന്നാല്‍ കൊടുക്കേണ്ട പ്രഥമ ശുശ്രൂഷ എന്നും പറഞ്ഞ് ഒരു മെയില്‍ കറങ്ങുന്നുണ്ടായിരുന്നു-അങ്ങിനെയൊന്നും ചെയ്യരുതേ എന്നും പറഞ്ഞ് ഡോക്‍ടര്‍മാര്‍ പിന്നാലെയും.

പക്ഷേ പുഞ്ചിരി പറഞ്ഞ ബാക്കി കാര്യങ്ങള്‍ കറക്ട്.

September 14, 2006 12:54 PM  
Blogger സൂര്യോദയം said...

ഈ പരിപാടിയെപ്പറ്റി പണ്ട്‌ ഒരു മെയില്‍ കിട്ടിയിരുന്നതിനാല്‍ വല്ല്യ ആളായി ഇതെല്ലാം വീട്ടില്‍ പോയി അച്ഛനമ്മമാരോടൊക്കെ അങ്ങ്‌ കാച്ചി... അപ്പോ ലതിലും തര്‍ക്കമുണ്ടോ... പുലിവാലായോ?

September 14, 2006 2:54 PM  
Anonymous Anonymous said...

ഒരു ക്വഴപ്പോല്ല ന്റെ സണ്‍ റൈസേ, ദേവരാഗം പറഞ്ഞ ലിങ്കില്‍ പോയി വായിച്ചില്ലേ... അതില്‍ പറഞ്ഞ പ്രകാരം ഈയൊരു കാര്യത്തില്‍ വല്യ തെറ്റില്ല എന്നും രക്ഷപ്പെട്ടേക്കാം എന്നും സൂചിപ്പിച്ച് ഒരു ആധികാരികമായ രക്ഷാമാര്‍ഗ്ഗമായി ഇതിനെ സ്വീകരിക്കാതിരുന്നാല്‍ മതി എന്നാ പറഞ്ഞിരിക്കുന്നത്

September 14, 2006 4:43 PM  
Blogger മുസ്തഫ|musthapha said...

പറഞ്ഞു വന്ന കാര്യം തര്‍ക്കത്തിലായെങ്കിലും മുന്‍ കരുതലുകളെ പറ്റി പറഞ്ഞത് നന്നായി പൂനിലാവേ...

തുടരുക

November 05, 2006 1:41 PM  

Post a Comment

<< Home