പൂനിലാവ്‌

Monday, September 04, 2006

വിവര്‍ത്തന യന്ത്രം‌

പ്രിയമുള്ള ബൂലോഗ ബ്ലൊഗുലകരെ,
നമ്മുടെ മൊഴി എന്ന key mapping system വഴി മലയാളം സുഗമമായും സുന്ദരമായും റ്റൈപ്പ്‌ ചെയ്യുന്നത് ഇത്തിരി ആര്‍ഭാടത്തോടെ തന്നെ എന്റെ ചങ്ങാതിമാര്‍ക്ക് പരിചയപ്പെടുത്തി വരവേയാണ് ഒരു കിടിലന്‍ സംഗതി അണിയറയില്‍ തയ്യാറായി വരുന്നതായി ഒരു സുഹൃത്ത് വിവരം അറിയിച്ചത്. എന്തെന്നാല്‍, നാം ഇവിടെ, മൊഴിയില്‍ ‘inthya' എന്ന് റ്റൈപ്പ് ചെയ്യുമ്പോള്‍ ‘ഇന്ത്യ’ എന്ന്‌ ലഭിക്കുമല്ലോ. എന്നാല്‍ ലവന്റെ കയ്യില്‍ ഉള്ള കുന്ത്രട്ടാണം വഴി തര്‍ജുമ തന്നെ ലഭിക്കുമത്രെ. ന്ന്വച്ചാല്‍, ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്ന്‌ കിട്ടാന്‍ ‘India is my country' എന്ന്‌ റ്റൈപ്പ്‌ ചെയ്താല്‍ മതിയെന്ന്‌. ഇനിയെന്തെല്ലാം ഈ ലോഗ ബൂലോഗത്ത് കാണാന്‍ കിടക്കുന്നു!

പിന്നെ, ഞാന്‍ ചെറുതായി ബ്ലോഗ്ഗിങ് പരിപാടി ആരംഭിച്ചിരിക്കുകയാണെന്നും, അതിവിടെ http://poonilavu.blogspot.com/ ലഭ്യമാണെന്നും ഒരു ചെറിയ അറിയിപ്പായി ഇവിടെ, ഈ ബൂലോഗ മതിലില്‍, ഒരു കടലാസൊട്ടിച്ചോട്ടേ... പക്ഷെ, എന്റെ ആദ്യത്തെ രചന മുഴുമിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ കഴിവതും വേഗം അത് ഒന്നു പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാം എന്നേ എനിക്കിപ്പോള്‍ പറയാന്‍ കഴിയൂ. എതായാലും, ചന്തുവേട്ടന് [മ്പടെ, റേഡിയോ ജൊക്കി ചന്തു തന്നെ, ആ ഓണപ്പാട് ഇവിടെ പ്രതിഷ്ഠിച്ച ചന്തു, ചതിക്കാത്ത ചന്തു :-) ] ന്റെ റൊമ്പ നന്ദി ഉണ്ട് ട്ടോ, മലയാളം ഇപ്രകാരം റ്റൈപ്പ്‌ ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ അറിയിച്ചു തന്നതിന്.
അപ്പോ, മ്പളെ ബിരിയാണിക്കുട്ടി പറഞ്ഞ പോലെ, പഞ്ചായത്ത്‌ വക മൈക്കിതാ ഞാന്‍ കൈ മാറുന്നു - ആരിക്ക്‌ വേണാച്ച്വാല്‍ എടുക്കുക, അര്‍മ്മാദിക്കുക. എന്റെ ഹാര്‍ദ്ദവമായ ഓണാശംസകള്‍.

4 Comments:

Blogger രാജ് said...

അപ്പൊ മലയാളം എഴുതണമെങ്കില്‍ ആദ്യം ഇംഗ്ലീഷ് പഠിക്കണം എന്നല്ലേ ;)

പൂനിലാവിനും ബൂലോഗത്തേയ്ക്കു സ്വാഗതം.

September 04, 2006 5:20 PM  
Blogger Unknown said...

അങ്ങനെയും ഒരു സോഫ്റ്റ്വേറൊ?? ശെ!! ഈ വരമൊഴിയില്‍ കയ്യും കാലും നീട്ടി ഒന്നു വലിച്ചു നടക്കാന്‍ തുടങ്ങിയതേ ഉള്ളു.. ഇനിപ്പോ വെറേ സോഫ്റ്റ്വേറ്..

പെരിങ്ങോട്ന്റെ സംശയം കറക്ട്...

September 09, 2006 9:10 PM  
Anonymous Anonymous said...

ഹേയ്... ന്തൂട്ടാ പറ്യണേ... അതൊന്നും ണ്ടാവില്ല്യാ ട്ടോ... ദെന്താ പ്പത് വെള്ളരിക്കാ പട്ടണമോ...?

September 11, 2006 9:36 AM  
Anonymous Anonymous said...

പുളക ഗുരോ... അങ്ങനെ വല്ലതും ഉണ്ടോ... ഞാനുദ്ദേശിച്ചത് സോഫ്റ്റ്വേറല്ല,സമ്പാദ്യം വല്ലതും ഉണ്ടോന്നാണേ... സോഫ്റ്റ്വെയര്‍ ഉണ്ടാവാനാണ് സാധ്യത. സമ്പാദ്യം വല്ലതും ഉണ്ടെങ്കില്‍ വേഗം തന്നെ ഫാര്യയുടേയോ മക്കളുടേയൊ പേരിലാ‍ക്കിക്കോ... പുഞ്ചിരി ചിലപ്പോ നാളെത്തന്നെ സോഫ്റ്റ്വെയറുമായി വന്നെന്നിരിക്കും

September 20, 2006 5:24 PM  

Post a Comment

<< Home